ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് തമിഴ്നാട് പേസര്‍ നടരാജന് ക്യാപ്പ് സമ്മാനിച്ചത്. ഓസീസ് നിരയില്‍ ക്രിസ് ഗ്രീനും ഇന്ന് അരങ്ങേറും. സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് ഗ്രീനിന് ക്യാപ്പ് സമ്മാനിച്ചത്.ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഒരു ടീമിലും നടരാജന്‍ ഉണ്ടായിരുന്നില്ല. ടി-20 ടീമില്‍ ഇടം നേടിയ തമിഴ്നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പരുക്ക് മൂലം പുറത്തായതിനു പിന്നാലെ ടി-20 ടീമിലേക്ക് വിളിയെത്തുന്നു. ഏകദിന ടീമില്‍ നെറ്റ് ബൗളറായിരുന്ന നടരാജനെ ഏറെ വൈകാതെ സ്ക്വാഡിലും ഉള്‍പ്പെടുത്തുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഫൈനല്‍ ഇലവനിലും നടരാജന് ഇടം ലഭിക്കുന്നത്.മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷമിക്ക് ഈ കളിയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം നടത്തിയ നവദീപ് സെയ്നി പുറത്തിരിക്കും. സെയ്നിക്ക് പകരം ശര്‍ദ്ദുല്‍ താക്കൂര്‍ കളിക്കും. ഓപ്പണിംഗ് സ്ഥാനത്ത് മായങ്ക് അഗര്‍വാളിനു പകരം ശുഭ്മന്‍ ഗില്ലും ഇടം നേടി.ഓസ്ട്രേലിയയില്‍ പരുക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് പകരമാണ് ക്രിസ് ഗ്രീന്‍ ടീമിലെത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സീന്‍ അബ്ബോട്ട്, ആഷ്ടന്‍ ആഗര്‍ എന്നിവരും ടീമില്‍ ഇടം നേടി.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര 2-0 ഓസ്ട്രേലിയ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ന് ഇന്ത്യയുടെ അഭിമാന മത്സരമാണ്.