ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം ഐതിഹാസികമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്
35 ദിവസത്തെ സമരത്തിനിടെ 32 കര്‍ഷകര്‍ക്ക് ജീവന് നഷ്ടമായി. കര്‍ഷക സമരം തുടരുന്നതു കേരളത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷ്യവസ്തുക്കളുടെ വരവു നിലച്ചാല്‍ കേരളം പട്ടിണിയിലാകും. ചരക്കു നീക്കം നിലയ്ക്കുന്നതു ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കൂടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.നിയമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു/. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രം പിന്‍വലിക്കണമെന്നാണ് പ്രമേയം. കര്‍ഷക സമരം ഐതിഹാസികമാണെന്നും ഇച്ഛാശക്തി ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ വിലപേശല്‍ ശക്തി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നഷ്ടമാകും. ന്യായവിലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കേന്ദ്രം ശ്രമിക്കുന്നു. കര്‍ഷകരുടെ സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.