തൊ​ഴി​ല്‍, വി​സ നി​യ​മ ലം​ഘ​ന​ത്തി​ന്​ റി​യാ​ദി​ല്‍ ത​ട​വി​ലാ​യി​രു​ന്ന 268 ഇ​ന്ത്യ​ക്കാ​രെ​ക്കൂ​ടി നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ചു

0

റി​യാ​ദ്​: ബു​ധ​നാ​ഴ്​​ച രാ​വി​ലെ 10ന്​ ​റി​യാ​ദി​ല്‍​നി​ന്ന്​ പു​റ​പ്പെ​ട്ട സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ വി​മാ​ന​ത്തി​ല്‍ ഇ​വ​രെ ഡ​ല്‍​ഹി​യി​ലേ​ക്കാ​ണ്​ കൊ​ണ്ടു​പോ​യ​ത്.13 മ​ല​യാ​ളി​ക​ളും 17 ത​മി​ഴ്​​നാ​ട്ടു​കാ​രും 18 ആ​ന്ധ്ര, തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളും 17 ബി​ഹാ​റി​ക​ളും 114 ഉ​ത്ത​ര്‍​​പ്ര​ദേ​ശു​കാ​രും 50 പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളും ഒ​മ്ബ​തു​ രാ​ജ​സ്ഥാ​നി​ക​ളു​മാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ഖാ​മ പു​തു​ക്കാ​ത്ത​ത്, ഹു​റൂ​ബ്​ കേ​സ്, തൊ​ഴി​ല്‍​നി​യ​മ​ലം​ഘ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍​ക്കാ​ണ്​ ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​തി​ല്‍ 53 പേ​ര്‍ ദ​മ്മാ​മി​ല്‍​നി​ന്ന്​ റി​യാ​ദി​ലെ​ത്തി​ച്ച​താ​ണ്. റി​യാ​ദ്​ അ​ല്‍​ഖ​ര്‍​ജ്​ റോ​ഡി​ലെ ഇ​സ്​​കാ​നി​ലു​ള്ള​ പു​തി​യ നാ​ടു​ക​ട​ത്ത​ല്‍ (ത​ര്‍​ഹീ​ല്‍) കേ​ന്ദ്ര​ത്തി​ല്‍ ഇ​നി 200ഒാ​ളം ഇ​ന്ത്യ​ക്കാ​രു​ണ്ട്. അ​വ​രെ​യും വൈ​കാ​തെ നാ​ട്ടി​ലേ​ക്ക്​ ക​യ​റ്റി​വി​ടും. ഇ​ന്ത്യ​ന്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ രാ​ജേ​ഷ്​ കു​മാ​ര്‍, യൂ​സു​ഫ്​ കാ​ക്ക​ഞ്ചേ​രി, അ​ബ്​​ദു​ല്‍ സ​മ​ദ്, തു​ഷാ​ര്‍ എ​ന്നി​വ​രാ​ണ്​ നാ​ട്ടി​ല്‍ അ​യ​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. കോ​വി​ഡ്​ തു​ട​ങ്ങി​യ ശേ​ഷം​ സൗ​ദി​യി​ല്‍​നി​ന്ന്​ നാ​ടു​ക​ട​ത്തി​യ ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രു​ടെ എ​ണ്ണം ഇ​തോ​ടെ 3239 ആ​യി.കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്ക്​ അ​യ​വ്​ വ​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പൊ​ലീ​സ്​ പ​രി​ശോ​ധ​ന സൗ​ദി​യി​ല്‍ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​ക്കാ​ര​ട​ക്കം നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ്​ ദി​നം​പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. രാ​ജ്യ​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രെ ഒ​ടു​വി​ല്‍ നാ​ട്ടി​ലേ​ക്ക്​ ക​യ​റ്റി​വി​ടാ​ന്‍ റി​യാ​ദി​ലും ജി​ദ്ദ​യി​ലു​മു​ള്ള ത​ര്‍​ഹീ​ലു​ക​ളി​ലാ​ണ്​ എ​ത്തി​ക്കു​ന്ന​ത്.ത​ട​വു​കാ​രു​മാ​യി 11ാമ​െ​ത്ത​ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ വി​മാ​ന​മാ​ണ്​ ബു​ധ​നാ​ഴ്​​ച ഡ​ല്‍​ഹി​യി​ലേ​ക്കു​ പു​റ​പ്പെ​ട്ട​ത്.

You might also like
Leave A Reply

Your email address will not be published.