അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും മാത്രമാണ് പല വീടുകളിലും ഇന്നുള്ളത്. യൂറോപ്പിലാണെങ്കില്‍ കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്ന ദമ്ബതികളുമുണ്ട്.ഇതിനൊരു അപവാദമാണ് ബ്രിട്ടീഷ് ദമ്ബതികളായ കോട്നിയും ക്ലിസ് റോജേഴ്‌സും. കുട്ടികളാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്ബാദ്യമെന്ന് തെളിയിക്കുന്നതാണ് കോട്നിയുടേയും ക്ലിസിന്റെയും ജീവിതം. കുട്ടികളേക്കാള്‍ വലിയ സന്തോഷം മറ്റെന്തുണ്ടെന്നാണ് പതിനൊന്ന് മക്കളെ ചേര്‍ത്തു പിടിച്ച് ഈ ദമ്ബതികള്‍ ചോദിക്കുന്നത്.2008ലാണ് കോട്നിയും ക്ലിസും വിവാഹതരാകുന്നത്. 2010 ല്‍ ഇവര്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു. ഇതിന് ശേഷമുള്ള പത്ത് വര്‍ഷത്തില്‍ കോട്ട്‌നിക്കു പത്ത് കുഞ്ഞുങ്ങള്‍ ജനിച്ചു. കഴിഞ്ഞ മാസമാണ് പതിനൊന്നാമനായി ഒരാള്‍ കൂടി ഇവരുടെ വലിയ കുടുംബത്തിലേക്ക് എത്തിയത്.ആറു ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളുമാണ് നേരത്തേ ഉണ്ടായിരുന്നത്. ഈ പത്ത് വര്‍ഷത്തില്‍ ഒമ്ബതു മാസം മാത്രമേ ഗര്‍ഭിണിയല്ലാത്ത സമയമുണ്ടായിരുന്നുള്ളൂവെന്ന് കോട്നി പറയുന്നു. നവംബര്‍ 19ന് 11ാം കുഞ്ഞും പിറന്നു. ഇനിയും ഒരു കുഞ്ഞുകൂടി വേണമെന്നാണ് കോട്ട്‌നിയുടെയും ഭര്‍ത്താവിന്റെയും ആഗ്രഹം.