ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമാണ് അംഗീകാരം നല്‍കിയത്. ഭാവിയിലെ ജോലിയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിെന്റ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് ഇൗ തീരുമാനം.ലോകം കൊട്ടിയടക്കപ്പെട്ട കോവിഡ് കാലത്ത് ബിസിനസ് സുസ്ഥിരത നിലനിര്‍ത്തുന്നതില്‍ വിദൂര ജോലി മികച്ച പങ്കാണ് വഹിച്ചത്. വിദൂര ജോലി വിജയിക്കപ്പെട്ട മാതൃകയാണെന്നും പിന്നീട് തെളിയിക്കപ്പെട്ടു. ജീവനക്കാരെ തങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ പ്രാപ്തനാക്കുകയും കൂടുതല്‍ ക്രിയാത്മകമായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് വര്‍ക്ക് ഫ്രം ഹോം സമ്ബ്രദയാമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ പുതിയ സങ്കേതങ്ങളും പുതിയ ചിന്താരീതിയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആവശ്യമാണെന്നും ഇത് ജീവനക്കാരുടെ ഉല്പാദനക്ഷമതയെയും ജോലിസ്ഥലത്തെ അവരുടെ നല്ല സ്വാധീനത്തെയും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദുബൈ സര്‍ക്കാറിെന്റ പ്രവര്‍ത്തന സംവിധാനം വര്‍ധിപ്പിക്കുന്നതിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയെ ലക്ഷ്യംവെച്ച് വെല്ലുവിളികളെ നേരിടുന്നതിലും അവക്ക് കൃത്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലുമുള്ള നിരന്തരം പരിശ്രമത്തിലാണ് സര്‍ക്കാര്‍. മുന്നോട്ടുള്ള പ്രയാണങ്ങളെ പിന്തുണക്കുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ആശയവിനിമയവും വിവരസാങ്കേതികവിദ്യയും ഉപയോഗിച്ച് ജീവനക്കാര്‍ക്ക് എവിടെനിന്നും തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നതായിരിക്കണം ഭാവിയിലെ ലോകമെന്നും ഹംദാന്‍ ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിെന്റ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന് അന്തര്‍ദേശീയ നിലവാരവുമായി പൊരുത്തപ്പെടുന്ന നിരവധി സങ്കേതങ്ങള്‍ സൃഷ്ടിക്കുകയാണ് വര്‍ക്കം ഫ്രം ഹോം സമ്ബ്രദായം പ്രധാനമായും ലക്ഷ്യമിടുന്നത്.മാനവ വിഭവശേഷിയില്‍ നിക്ഷേപം നടത്തുക വഴി ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെ സര്‍ക്കാറിെന്റ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രവര്‍ത്തനം മെച്ചപ്പെടുമെന്നുമുള്ള ശൈഖ് മുഹമ്മദിെന്റ കാഴ്ചപ്പാട് ഭാവിയിലെ ജോലികള്‍ക്കായി ഞങ്ങള്‍ നടപ്പിലാക്കുകയാണെന്ന് ദുബൈ ഗവണ്മെന്റ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി സായിദ് അല്‍ ഫലാസി പറഞ്ഞു.