നൂറാമത് ക്രൂചെയ്ഞ്ച് പൂര്‍ത്തിയാക്കിയതോടെ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു
ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നടത്തി.സിംഗപ്പൂരില്‍ നിന്നും ഫുജൈറയിലേക്കുള്ള സ്റ്റി ലോറ്റസ് എന്ന കപ്പലാണ് വിഴിഞ്ഞത്ത് നൂറാമാനായെത്തിയത്. തുറമുഖ വകുപ്പും കസ്റ്റംസും ആരോഗ്യവകുപ്പും എമിഗ്രേഷനും ഷിപ്പിംഗ് ഏജന്‍സിയും ചേര്‍ന്നാണ് കപ്പലിനെ വരവേറ്റത്. അഞ്ച് മാസത്തിനിടയില്‍ നൂറാമത്തെ കപ്പലും തീരത്ത് എത്തിയതോടെ ഒരു കോടി എട്ട് ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്.അന്താരാഷ്ട്ര ചാനലിന്റെ സാമിപ്യം. കടലിന്റെ ആഴം എന്നീ ഘടകങ്ങളാണ് ഇത്രയധികം കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്.