തുടര്‍ന്ന് നടക്കുന്ന ഭൂമിപൂജയ്ക്കും പ്രധാനമന്ത്രി നേതൃത്വം നല്‍കും. നിലവിലെ മന്ദിരത്തോട് ചേര്‍ന്നാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിക്കുന്നത്.പുതിയ മന്ദിരം പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108 മത്തെ പ്ലോട്ടില്‍ 60,000 മീറ്റര്‍ സ്‌ക്വയറിലാണ് ഉയരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രൊജക്ടിനാണ് നല്‍കിയിരിക്കുന്നത്. 21 മാസത്തില്‍ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം.പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ ചേംബറില്‍ 888 സീറ്റുകളും രാജ്യസഭ ചേംബറില്‍ 384 സീറ്റുകളും ഉണ്ടാകും. നിലവില്‍ ലോക്‌സഭയുടെ കരുത്ത് 543 ഉം രാജ്യസഭ 245 ഉം ആണ്. എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസ് മുറികള്‍ സജമാക്കും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം.ഇന്ത്യയുടെ ജനാധിപത്യ പാരമ്ബര്യം ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകല്‍പന ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. വിശാലമായ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, അംഗങ്ങള്‍ക്കുവേണ്ടിയുള്ള ലോഞ്ച്, ലൈബ്രറി, വിവിധ മുറികള്‍, ഡൈനിംഗ് ഹാളുകള്‍ പാര്‍ക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കും. സംയുക്ത സെഷനില്‍ പുതിയ ലോക്സഭാ ചേംബറില്‍ 1224 അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പുതിയ കെട്ടിടത്തിന് സെന്‍ട്രല്‍ ഹാള്‍ ഉണ്ടാകില്ല.കെട്ടിടം ഭൂകമ്ബത്തെ പ്രതിരോധിക്കുന്നതും ഏറ്റവും ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായതുമാണ്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തദ്ദേശീയ വാസ്തുവിദ്യയെ സംയോജിപ്പിക്കുകയും സാംസ്കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.ഈ വര്‍ഷം സെപ്റ്റംബറില്‍ 861.90 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയാനുള്ള കരാര്‍ ടാറ്റ പ്രോജക്‌ട് ലിമിറ്റഡ് നേടിയിരുന്നു. സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതി പ്രകാരം നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക.