ഫാല്‍ക്കണ്‍ റൈഡുമായും പേള്‍ ഖത്തറിന്റെ മാസ്റ്റര്‍ ഡെവലപ്പര്‍മാരായ യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്ബനിയുമായും സഹകരിച്ചാണ് ഇ സ്‌കൂട്ടര്‍ സേവനമാരംഭിച്ചത്. ഇന്നലെ മുതല്‍ ഇ-സ്‌കൂട്ടറുകള്‍ പൊതുജനങ്ങള്‍ക്കായി പ്രാപ്തമാക്കി തുടങ്ങി.സന്ദര്‍ശകര്‍ക്കും പേള്‍-ഖത്തറിലെ താമസക്കാര്‍ക്കും ഇ-സ്‌കൂട്ടര്‍ സേവനം ഉപയോഗപ്പെടുത്താം. ഖത്തറിലുടനീളം ആളുകളെ സൗകര്യപ്രദമായ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം നടപ്പാക്കിയതെന്ന് മൂവസലാത്തിന്റെ (കാര്‍വ) മീഡിയ & ഗവണ്‍മെന്റ് റിലേഷന്‍സ് മാനേജര്‍ ഖാലിദ് ഖഫൗദ് പറഞ്ഞു.