ഫലസ്തീന് പ്രശ്നം ഒരു അറബ് അടിസ്ഥാന പ്രശ്നമാണെന്നും അബ്ദുല്‍ അസീസ് രാജാവിെന്റ കാലം മുതല്‍ സൗദി അറേബ്യ ഫലസ്തീന് വിഷയത്തില്‍ ഇടപെടാന്‍ മടിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്
ഫലസ്തീന് ജനതക്കായുള്ള അന്താരാഷ്ട്ര െഎക്യദാര്‍ഢ്യ ദിനത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് സൗദി നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.ഫലസ്തീന് അവകാശ സംരക്ഷണ സമിതിക്ക് ഇത് വ്യക്തമാക്കി സന്ദേശം അയച്ചു. വിദേശനയത്തില്‍ രാജ്യം പിന്തുണക്കുന്ന വിവിധ പ്രശ്നങ്ങളുടെ മുന്നിലാണ് ഫലസ്തീന് പ്രശ്നം. ഫലസ്തീന് പ്രശ്നത്തിലും ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്. 2002ലെ ബൈറൂത് ഉച്ചകോടിയില്‍ സൗദി അറേബ്യ തയാറാക്കിയ അറബ് സമാധാന പദ്ധതി അറബ് രാജ്യങ്ങള്‍ അംഗീകരിച്ചതാണ്. 1967ലെ അതിര്‍ത്തി നിലനിര്‍ത്തി, ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തിനായുള്ള ആ ജനതയുടെ അവകാശത്തെ സ്ഥിരീകരിക്കുന്ന നിലപാടാണ് അത്.അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി സമാധാനത്തിനുള്ള തന്ത്രപരമായ തെരഞ്ഞെടുപ്പിനെ പിന്തുണക്കാന്‍ സൗദി അറേബ്യ വീണ്ടും പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഫലസ്തീന് പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍ നിര്‍മിച്ച് ഇസ്രായേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കേണ്ടതിെന്റ പ്രാധാന്യം ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം അവതരിപ്പിക്കുന്ന വിഷയങ്ങളെ പിന്തുണക്കുന്നു.ഫലസ്തീന് പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ ശ്രമം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് തടസ്സമാണെന്നും സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം സ്ഥിരീകരിച്ചതാണ്. ഫലസ്തീന് ജനതക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.ഏറ്റവും ഒടുവിലായി കോവിഡിനെ പ്രതിരോധിക്കാനും ഫലസ്തീന് ആരോഗ്യകാര്യാലയത്തെ സഹായിക്കാനും 10 ദശലക്ഷത്തിലധികം റിയാല്‍ സഹായം നല്കുകയുണ്ടായി.ഫലസ്തീന് പ്രശ്നത്തില്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ കൊടുക്കേണ്ടതിെന്റയും സംഘര്‍ഷം അവസാനിപ്പിക്കാനും മേഖലയുടെ സ്ഥിരത വര്‍ധിപ്പിക്കാനും ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിെന്റയും പ്രാധാന്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവകാശ സംരക്ഷണ സമിതി നടത്തുന്ന ശ്രമങ്ങളുടെ മഹത്വം മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. ബന്ധപ്പെട്ട സമിതിയിലെ അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി