ബുണ്ടസ്ലിഗയില്‍ ക്ലബ്ബിന്റെ മോശം ഫോമിനെ തുടര്‍ന്ന് ജര്‍മ്മന്‍ ക്ലബ് ബോറുസിയ ഡോര്‍ട്മണ്ട് മാനേജര്‍ ലൂസിയന്‍ ഫാവ്രെയെ പുറത്താക്കി
സ്റ്റട്ട്ഗാര്‍ട്ടിനോട് ശനിയാഴ്ച നടന്ന 5-1 തോല്‍വി ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ തോറ്റ ഡോര്‍ട്മണ്ട് ക്ലബ് കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റുകള്‍ മാത്രമാണ് നേടിയത്. അവര്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍.ടീമിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ക്ലബ് ലൂസിയന് നന്ദി അറിയിച്ചു. അതേസമയം, 2020-2021 സീസണിന്റെ അവസാനം വരെ അസിസ്റ്റന്റ് കോച്ച് എഡിന്‍ ടെര്‍സിക്കിനെ ഇടക്കാല മാനേജരായി നിയമിച്ചു. 63 കാരനായ ഫാവ്രെ 2018 ല്‍ ചുമതലയേറ്റ ശേഷം ലീഗിലെ അവസാന രണ്ട് സീസണുകളില്‍ ക്ലബ് രണ്ടാം സ്ഥാനത്തെത്തി.