ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നടന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ഉണ്ടായേക്കില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് അധ്യക്ഷന്‍ ഡോ. ചന്ദ് നാഗ്പോള്‍ പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം സാധ്യമല്ല. അഞ്ച് ആഴ്ചത്തേക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. വൈറസിന്റെ മാറ്റങ്ങള്‍ ദൈനംദിന അടിസ്ഥാനത്തില്‍ സംഭവിക്കുന്നു. ഈ തോതിലുള്ള അണുബാധയും വ്യാപനവും തുടരുകയാണെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്ര സാധ്യമല്ലായിരിക്കാം- അദ്ദേഹം പറഞ്ഞു.അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബോറിസ് ജോണ്സണ് ആയിരുന്നു മുഖ്യാതിഥി.