വിവിധ രാജ്യങ്ങള്‍ താണ്ടിയാണ് കപ്പല്‍ ബ്രിട്ടനിലെ ഫാള്മൗത് തുറമുഖത്തു നിന്നും റോയല്‍ ബഹ്റൈന്‍ നേവിയുടെ കീഴിലുള്ള സല്മാന് നേവല്‍ ബേസില്‍ എത്തിയത്. തുറമുഖത്ത് നല്കിയ സ്വീകരണത്തിന് ബഹ്റൈന്‍ റോയല്‍ നേവി കമാന്‍ഡര്‍ അഡ്മിറല്‍ മുഹമ്മദ് യൂസുഫ് അല്‍ അസം നേതൃത്വം നല്കി.രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ, ബി.ഡി.എഫ് കമാന്‍ഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫ എന്നിവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.ബി.ഡി.എഫിെന്റ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ കരുത്ത് നല്‍കുന്നതിനും യുദ്ധക്കപ്പല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.