ഭരണമേറ്റെടുത്ത് 100 ദിവസത്തിനുള്ളില്‍ 10 കോടി പേര്‍ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്യാനൊരുങ്ങി നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്
ജനുവരി 20നാണ് യു.എസ് പ്രസിഡന്റായി ബൈഡന് അധികാരമേല്‍ക്കുക. ഇനി ഒരു 100 ദിവസം കൂടി അമേരിക്ക മാസ്ക് അണിയേണ്ടി വരുമെന്ന സൂചന ബൈഡന് നല്‍കിയിരുന്നു. പുതിയ ആരോഗ്യസംഘത്തെ നിയമിച്ചതിന് ശേഷമായിരുന്നു ബൈഡന്‍െറ പ്രഖ്യാപനം.ഫൈസറിന്‍െറ വാക്സിന് അടുത്ത ദിവസങ്ങളില്‍ തന്നെ യു.എസ് അംഗീകാരം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇതിനിടെയാണ് 100 ദിവസത്തിനിടയില്‍ 10 കോടി പേര്‍ക്ക് വാക്സിന് വിതരണത്തിന് യു.എസ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും വരുന്നത്.യു.എസില്‍ ഇതുവരെ ഒന്നരകോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 285,000 പേര് രോഗംബാധിച്ച് മരിക്കുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടര്‍ന്ന് യു.എസില്‍ വീണ്ടും കോവിഡ് വ്യാപനമുണ്ടായിരുന്നു.