നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം മകനൊപ്പം കൂടിച്ചേര്‍ന്നതിലുള്ള സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ടീം ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശനിയാഴ്ച ട്വിറ്ററിലൂടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാണ്ഡ്യ സന്തോഷം അറിയിച്ചിരിക്കുന്നത്. കുഞ്ഞിന് ബോട്ടിലില്‍ പാലു നല്‍കുന്ന ചിത്രമാണ് പാണ്ഡ്യ പങ്കുവെച്ചിരിക്കുന്നത്.കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിക്കറ്റിന്റെ തിരക്കിലായിരുന്നു . യുഎഇയില്‍ നടന്ന വിജയികളായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു താരം. അതിനു ശേഷം ഇന്ത്യയുടെ ത്തില്‍ ഏകദിന മത്സരങ്ങളിലും ടി20യിലും പാണ്ഡ്യ ഭാഗമായിരുന്നു. അതിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. ‘ദേശീയ ഉത്തരവാദിത്വത്തില്‍ നിന്ന് അച്ഛന്‍റെ ഉത്തരവാദിത്വത്തിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് പാണ്ഡ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂലൈ 30നാണ് പാണ്ഡ്യയ്ക്ക് കുഞ്ഞ് ജനിച്ചത്. അഗസ്ത്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്
Related Posts