വലിയ സ്‌ക്രീന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്, പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകള്‍.മോട്ടോ ജി9 പവര്‍ സ്മാര്‍ട്ട്ഫോണിന്റെ 4 ജിബി വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 11,999 രൂപയാണ് വില. ഡിവൈസ് ഡിസംബര്‍ 15ന് 12 മണിക്ക് ഫ്ലിപ്പ്കാര്‍ട്ടിലൂടെ വില്‍പ്പനയ്ക്ക് എത്തിക്കും.എച്ച്‌ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവര്‍ക്ക് 1750 രൂപ ഇന്‍സ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. അതായത് എച്ച്‌ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്ബോള്‍ ഫോണിന് 10,249 രൂപ മാത്രമേ നല്‍കേണ്ടതുള്ളു. പഴയ സ്മാര്‍ട്ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് സ്വന്തമാക്കാനുള്ള ഓപ്ഷനും മോട്ടോ നല്‍കുന്നുണ്ട്.