യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ് അംഗീകാരം നല്കി
ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിര്‍പ്പ് മറികടന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണമൊഴിയുന്നതിന് തൊട്ടുമുമ്ബ് ബില്‍ പാസാക്കിയെടുത്തത്. എഫ് 35 ജെറ്റുകള്‍, ഡ്രോണ്‍, ആയുധങ്ങള്‍ തുടങ്ങിയവ 23 ബില്യണ്‍ ഡോളറിെന്റ ഇടപാടിലൂടെയാണ് യു.എ.ഇ സ്വന്തമാക്കുന്നത്.ഇസ്രായേലുമായുള്ള സമാധാന കരാറിെന്റ പശ്ചാത്തലത്തിലും ഇറാെന്റ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ചെലവേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് എഫ് 35. ലോഖീദ് മാര്ട്ടിന് കമ്ബനി നിര്‍മിച്ച വിമാനത്തില്‍ അതിനൂതന ഡാറ്റ ശേഖരണ ഉപകരണങ്ങളും ഉന്നതനിലവാരമുള്ള സെന്‍സറുകളുമുണ്ട്.വ്യോമാക്രമണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും ആകാശപോരാട്ടങ്ങള്ക്കും ഉപകരിക്കും. 50 വിമാനങ്ങളാണ് യു.എ.ഇ വാങ്ങുന്നത്. അറബ് രാജ്യങ്ങള്‍ക്ക് എഫ് 35 വില്‍ക്കുന്നതിനെ ഇസ്രായേല്‍ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, യു.എ.ഇയുമായി കരാര്‍ ഒപ്പുവെച്ചശേഷം എഫ് 35 യു.എ.ഇക്ക് നല്കാന് ഇസ്രായേല്‍ സമ്മതിക്കുകയായിരുന്നു. മധ്യപൂര്വേദശത്ത് ഇസ്രായേലിന് മാത്രമാണ് എഫ് 35 വിമാനമുള്ളത്.