മൂന്നാഴ്ചത്തേക്ക് ഓണ്‍ലൈന്‍ പഠനത്തിനും നേരിട്ടുള്ള പഠനരീതിക്കും അവധിയായിരിക്കും. കുട്ടികള്‍ സ്കൂളിലെത്തി മുഖാമുഖമുള്ള പഠനവും കുട്ടികള്‍ വീട്ടില്‍ തന്നെ ഇരുന്നുകൊണ്ടുള്ള ഓണ്‍ലൈന്‍ പഠനവും ഒരുമിച്ചുള്ള രീതിയാണ് കഴിഞ്ഞ പാദത്തില്‍ നടന്നിരുന്നത്. താഴെ ക്ലാസിലുള്ള കുട്ടികളും വിവിധ ബോര്‍ഡ് പരീക്ഷകളുള്ള കുട്ടികളുമാണ് സ്കൂളില്‍ വന്നിരുന്നത്. ഏത് രീതിവേണമെങ്കിലും രക്ഷിതാക്കള്‍ക്ക് തിരഞ്ഞെടുക്കാമായിരുന്നു.ശൈത്യകാല അവധിക്ക് ശേഷം 2021 ജനുവരി മൂന്നിന് സ്കൂളുകള്‍ തുറക്കുമ്ബോള്‍ മുഴുവന്‍ ക്ലാസുകളിലും നേരിട്ടുള്ള പഠനമോ ഓണ്‍ലൈന്‍ പഠനമോ തിരഞ്ഞെടുക്കാനുള്ള അവസരം രക്ഷിതാക്കള്‍ക്ക് ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിക്കുന്നത്. വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ തുടര്‍ച്ചയായ കര്‍ശന പരിശോധനകള്‍ക്കിടയിലാണ് ഈ കാലയളവില്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചത്. ഓരോ രണ്ടാഴ്ചക്കിടയിലും സ്കൂള്‍ ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് പരിശോധനയും നടക്കുന്നുണ്ടായിരുന്നു.ഏഷ്യന്‍ സ്കൂളുകളുടെ രണ്ടാം പാദത്തിെന്റ അവസാനമായിരുന്നു ഇന്നലെ. ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യ പാദത്തിെന്റ അവസാനവും. സാധാരണ കലാകായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷ പരിപാടികളുമൊക്കെ നടക്കാറുള്ളത് ഈ പാദത്തിലാണ്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ ഒരുമിച്ചുചേരുന്നതിനും വിനോദ യാത്രകള്‍ക്കുമൊക്കെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പല കലാപരിപാടികളും മത്സരങ്ങളും കായിക പരിശീലങ്ങളുമൊക്കെ ഓണ്‍ലൈനിലൂടെയാണ് നടന്നിരുന്നത്.പല കുട്ടികളും നേരത്തെ തന്നെ നാട്ടിലെത്തിയതിനാല്‍ സാധാരണ അവധിക്കാലത്തിെന്റ തിരക്കുകളൊന്നും വിമാനത്താവളത്തിലില്ല. എങ്കിലും, അത്യാവശ്യക്കാരുടെ തിരക്ക് മുന്നില്‍ക്കണ്ട് വിമാനക്കമ്ബനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സരം, തെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ക്കണ്ടായിരുന്നു നിരക്ക് വര്‍ധന. നാട്ടിലെ ക്വാറന്റീനും തിരിച്ചെത്തുേമ്ബാഴുള്ള ക്വാറന്റീനും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പല രക്ഷിതാക്കളും അവധി യാത്ര ഒഴിവാക്കിയിരിക്കുന്നത്.