കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 97,67,372 ആയി.പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 412 പേരാണ് മരിച്ചത്. കൊറോണയെ തുടര്‍ന്ന് 1,41,772 പേര്‍ക്ക് രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.3,72,293 പേര്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 92,53,306 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37,725 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.