ആറു മാസത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കുമായി രാജ്യം. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 18,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി ഉയര്‍ന്നു. ഇതില്‍ 97,61,538 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,78,690 സജീവ കേസുകളാണ് ഉള്ളത്.ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകല്‍ പ്രകാരം പ്രതിദിനകണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരാണ് കൂടുതലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 21,430 പേരാണ് കോവിഡ് മുക്തി നേടിയത്. മരണനിരക്കും കുറയുന്നുണ്ട് എന്നതും ആശ്വാസം പകരുന്നു. ഒറ്റദിവസത്തിനിടെ 279 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മരണനിരക്ക് മുന്നൂറില്‍ താഴെ രേഖപ്പെടുത്തുന്നത്. 1,47,622 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.