24 മണിക്കൂറിനിടെ 31,118 കേസും 482 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 94,62,809 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88,89,585 പേര്‍ രോഗമുക്തരായി. 4,35,603 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വൈറസ് മൂലം 1,37,621 പേര്‍ക്കാണ് രാജ്യത്ത് ജീവഹാനിയുണ്ടായത്.24 മണിക്കൂറിനിടെ മഹരാഷ്ട്ര, ഡല്‍ഹി, കേരളം സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 3837 കേസും 80 മരണവും ഡല്‍ഹിയില്‍ 3726 കേസും 108 മരണവും കേരളത്തില്‍ 3382 കേസും 21 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനത്തില്‍ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലുള്ള കര്‍ണാടകയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലുമെല്ലാം പുതിയ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലെല്ലാം ടെസ്റ്റുകളും വലിയ തോതില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.