ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞദിവസം 540 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 1,39,188 ആയി. നിലവില്‍ 4,16,082 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 42,916 പേരാണ് രോഗമുക്തരായത്. ഇതോടെ, കോവിഡ് മുക്തരായവരുടെ എണ്ണം 90,16,289 ആയി ഉയര്‍ന്നു. ഇന്നലെ 11,70,102 സാമ്ബിളുകളാണ് പരിശോധിച്ചത്. ഡിസംബര്‍ മൂന്നുവരെ 14,47,27,749 സാമ്ബിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുകയാണ്. രണ്ടാം തവണയാണ് കോവിഡുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ 10 എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. കോവിഡ് സാഹചര്യങ്ങളും വാക്‌സിന്‍ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും.