രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,981 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ രോഗബാധിതര്‍ 96,77,203 ആയി. മരണസംഖ്യ 1,40,573 ആയി.ഇന്നലെ 39,109 പേര്‍ രോഗമുക്തരായി. നിലവില്‍ 3,96,729 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 91,39,901 പേര്‍ രോഗമുക്തരായി.രോഗബാധിതരുടെ പ്രതിദിന എണ്ണം അരലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് 29ാം ദിനമാണ്. നവംബര്‍ ഏഴിനാണ് ഒടുവില്‍ 50,000 കടന്നത്.എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. ഇന്നലെ 8,01,081 സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 32,981 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 14,77,87,656 സാംപിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.