രാജ്യം കൂടുതല്‍ സൗന്ദര്യവത്കരണം നടത്തുന്നതിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഒരു മില്യന്‍ മരത്തെകള്‍ വെച്ചുപിടിപ്പിക്കുന്നു
ഇതിെന്റ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി 5/6 പാര്‍ക്ക് സന്ദര്‍ശിച്ചു. ഖത്തര്‍ സൗന്ദര്യവത്കരണ, ദശലക്ഷം വൃക്ഷത്തൈ നടീല്‍ പദ്ധതി വിലയിരുത്തുകയും ചെയ്തു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പൊതുസ്ഥലങ്ങളും റോഡുകളും സൗന്ദര്യവത്കരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.കാമ്ബയിന് പിന്തുണയുമായി സ്വദേശികളുടെ വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി, സ്വദേശികളുടെയും പ്രവാസികളുടെയും കലാസൃഷ്ടികള്‍ വീക്ഷിക്കുകയും ചെയ്തു. ദഫ്ന, ലുസൈല്‍, കതാറ തുടങ്ങിയ പ്രധാനപ്പെട്ട വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങള്‍ക്ക് ഇടയില്‍ ഒനൈസയിലാണ് 5/6 പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്ക്കിങ്ങിെന്റ രൂപരേഖ, കലാസൃഷ്ടികളുടെ സാന്നിധ്യം, തുറസ്സായ ഹരിത മേഖല എന്നിവയാണ് 5/6 പാര്‍ക്കിെന്റ സവിശേഷതകള്‍.ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് 5/6 പാര്‍ക്ക് മികച്ച അനുഭവമായിരിക്കും നല്‍കുക. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഈ, അശ്ഗാല്‍ പ്രസിഡന്റ് ഡോ. എഞ്ചി. സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി, ബ്യൂട്ടിഫിക്കേഷന് ഓഫ് റോഡ്സ് ആന്‍ഡ് പബ്ലിക് പ്ലേസസ് സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്മാന് എഞ്ചി. മുഹമ്മദ് അര്‍ഖൂബ് അല്‍ ഖല്‍ദി, ഖത്തര്‍ മ്യൂസിയംസ് സി ഇ ഒ അഹ്മദ് അല്‍ നംല, ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ നഈമി, പബ്ലിക് പാര്‍ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മുഹമ്മദ് അല്‍ ഖൂരി, സി എം സി അംഗം അലി അല്‍ ഷഹ്വാനി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാര്‍ക്കില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്വദേശികള്‍ക്കും വിദേശികള്‍ക്കും അധികൃതര്‍ ഉപഹാരം കൈമാറി.