റഫ്രിജറേറ്റഡ് ബാഗുകളില്‍ വാക്സിന്‍ ഡോസുകള്‍ ജി പി ഓഫീസുകളിലേക്കും കെയര്‍ ഹോമിൂകളിലേക്കും അയച്ചു തുടങ്ങി രോഗം പടരുമ്ബോള്‍ അവഗണിച്ച വൃദ്ധര്‍ക്ക് പ്രതിരോധ മരുന്നില്‍ മുന്‍ഗണന നല്‍കി ബ്രിട്ടന്‍

0

വളരെയധികം കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ടുന്ന വാക്സിന്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കോണ്ടുപോകുന്നതിനുള്ള പ്രായോഗിക തടസ്സങ്ങളെല്ലാം നീക്കംചെയ്തിരിക്കുന്നു. റഫ്രിജറേറ്റഡ് ബാഗുകളില്‍ ആയിരിക്കും ഈ വാക്സിന്‍ ജി പി ഓഫീസുകളിലും കെയര്‍ഹോമുകളിലും എത്തിക്കുക. ഡിസംബര്‍ 14 ന് ആരംഭിക്കുന്ന ആഴ്‌ച്ചയില്‍ വാക്സിന്‍ സ്വീകരിക്കുവാന്‍ തയ്യാറായിക്കൊള്ളാന്‍ ജി പി ഓഫീസുകള്‍ക്ക് ഇന്നലെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതേ ആഴ്‌ച്ച തന്നെ കെയര്‍ഹോമുകള്‍ക്കും വാക്സിന്‍ ലഭ്യമാക്കും.വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വാക്സിന്‍, ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന്റെ രീതികള്‍, മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സി ഇനിയും അംഗീകരിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, തടസ്സങ്ങളെല്ലാം പരിഹരിച്ച്‌ ഈ ആഴ്‌ച്ചയില്‍ തന്നെ അംഗീകാരം വാങ്ങാനാവുമെന്നാണ് പ്രതീക്ഷ. പത്തു ദിവസത്തിനകം വാക്സിനുകള്‍ സ്വീകരിക്കാന്‍ തയ്യാറായി ഇരിക്കുവാനും അത് ലഭിക്കുന്ന മുറയ്ക്ക് വൃദ്ധരായവര്‍ക്കും കോവിഡ് ബാധിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും ആദ്യം നല്‍കുവാനും ആവശ്യപ്പെട്ടുകൊണ്ട് എന്‍ എച്ച്‌ എസ് അധികൃതര്‍ ജി പി ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.ഓരോ ജീ പി ഹബ്ബിലും 975 ഡോസുകള്‍ അടങ്ങിയ ഒരു ട്രേ ആയിരിക്കും ലഭിക്കുക. ഇവ, മൂന്നര ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിച്ച്‌ തീര്‍ക്കണം. അല്ലെങ്കില്‍ അവ പാഴായി പോകും. കെയര്‍ഹോമുകളിലെ അന്തേവാസികളായ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ആദ്യം ഈ വാക്സിന്‍ ലഭിക്കുക. ഓരോ വാക്സിനേഷന്‍ ടീമിനുമായി റഫ്രിജറേറ്റഡ് ബാഗുകള്‍ എന്‍ എച്ച്‌ എസ് വാങ്ങിക്കഴിഞ്ഞു. ഇതില്‍ വാക്സിന്‍ 2 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിലായിരിക്കും സൂക്ഷിക്കുക. 49 മണിക്കൂര്‍ ഇത്തരത്തില്‍ സൂക്ഷിക്കാം. ലക്ഷ്യ സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ പിന്നെ ഇവ അവിടെയുള്ള റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കും.കുത്തിവയ്പിന് സമയമാകുമ്ബോള്‍ ഇവ അന്തരീക്ഷ താപനിലയിലേക്ക് കൊണ്ടുവരുവാനായി രണ്ടു മണിക്കൂര്‍ സമയമെടുക്കും. പിന്നീട് ഇത് നേര്‍പ്പിച്ച്‌ സിറിഞ്ചിലേക്ക് എടുക്കും. ഒരിക്കല്‍ ഇത്തരത്തില്‍ അന്തരീക്ഷ താപനിലയിലേക്ക് എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ ഇഞ്ചക്ഷന്‍ കൊടുത്തു തീര്‍ക്കണം. 975 ഡോസുകള്‍ അടങ്ങിയിട്ടുള്ള ഒരു ട്രേയില്‍ നിന്നും എങ്ങനെ ഓരോ വാക്സിനുകള്‍ പുറത്തെടുക്കും എന്നതും ഒരു പ്രശ്നമായിട്ടുണ്ട്. ഇതിനായി ലൈസന്‍സുള്ള എന്‍ എച്ച്‌ എസ് കരാര്‍ തൊഴിലാളികള്‍ ഉണ്ടെങ്കിലും അവര്‍ എം എച്ച്‌ ആര്‍ എയുടെ മേല്‍നോട്ടത്തില്‍ ഇത് ചെയ്യേണ്ടതായി വരും.അതേസമയം, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനെക വാക്സിന്‍ വന്നാല്‍ ഇത്തരം തലവേദനകള്‍ ഒന്നുംതന്നെയുണ്ടാകില്ല. അതിന് ഇത്ര അധിക തണുപ്പില്‍ സൂക്ഷിക്കേണ്ടതായ ആവശ്യമില്ല. എന്നാല്‍, ക്രിസ്ത്മസ്സിനു മുന്‍പായി ഓക്സ്ഫോര്‍ഡ് വാക്സിന് അംഗീകാരം ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ ഫൈസര്‍ വാക്സിനുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.

You might also like

Leave A Reply

Your email address will not be published.