ഇതിന്റെ ഭാഗമായി സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകള്‍ രാജ്യത്ത് നിര്‍മിച്ചു കഴിഞ്ഞതായും പുട്ടിന്‍ വ്യക്തമാക്കി.വാക്സിന്‍ വിതരണം അടുത്തയാഴ്ചയോടെ ആരംഭിക്കാനാണ് പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും വാക്സിന്‍ നല്‍കുക. സ്പുട്നിക് 5 വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നതായി റഷ്യ മുന്‍പ് അവകാശപ്പെട്ടിരുന്നു. റഷ്യന്‍ പൗരന്മാര്‍ക്ക് സൗജന്യമായാവും വാക്സിന്‍ നല്‍കുകയെന്ന് എന്‍ഡിടിവി മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.മാത്രമല്ല, സ്പുട്നിക് 5 വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ അനുമതിയോടെ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.