ലഡാക് അതിര്‍ത്തിയിലെ ചൈനീസ് സൈനികര്‍ക്ക് സാങ്കേതിക പിഴവുകള്‍ ബുദ്ധിമുട്ടാകുന്നു

0

ശ്രീനഗര്‍: തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ചൈന ഒരുക്കി നല്‍കാത്തതാണ് സൈനികര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പോംവഴിയെന്ന നിലയില്‍ ഓരോ ദിവസവും ഡ്യൂട്ടിയിലുളള സൈനികരെ മാറ്റിയാണ് ചൈന പ്രശ്നം പരിഹരിക്കുന്നത്.നിലവില്‍ മൈനസ് 20 ഡിഗ്രിയില്‍ വരെ ലഡാക്കിലെ താപനില താഴ്ന്നിട്ടുണ്ട്. ഇത് 40 മുതല്‍ 50 ഡിഗ്രി വരെയെത്തും. നേരത്തെ 9000-10,000 അടി ഉയരത്തില്‍ വരെ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സൈനികര്‍ക്കായി ചൈന വാങ്ങിയിരുന്നു.എന്നാല്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് കൃത്യമായ പരിഹാരം കാണാന്‍ കഴിയാഞ്ഞതോടെ 15000 അടി ഉയരത്തില്‍ വരെ സൈനികര്‍ക്ക് എത്തേണ്ട സ്ഥിതിയാണ്. അബദ്ധം തിരിച്ചറിഞ്ഞതോടെ അവസാന നിമിഷത്തില്‍ ചൈനീസ് സൈന്യത്തിന്റെ ലൊജിസ്റ്റിക് സപ്പോര്‍ട്ട് ഫോഴ്‌സ് അതിശൈത്യത്തെ അതിജീവിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കാനുളള തിരക്കിലാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം ലഡാക്ക് മേഖലയിലെ സംഘര്‍ഷ സാദ്ധ്യത ഒഴിയാത്തതിനാല്‍ സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുളള സജ്ജീകരണങ്ങള്‍ ഇന്ത്യ നേരത്തെ ഒരുക്കിയിരുന്നു.

You might also like
Leave A Reply

Your email address will not be published.