ഷെങ്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍ഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിക്‌സിന്റെ പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

0

ഇന്‍ഫിനിക്‌സ് സീറോ 8ഐ ആണ് രാജ്യത്തെത്തിയത്. ഒറ്റ ചാര്‍ജില്‍ 49 മണിക്കൂര്‍ വരെ 4ജി സംസാര സമയത്തിന് ബാറ്ററി ശേഷിയുണ്ടെന്ന് കമ്ബനി അവകാശപ്പെടുന്നു. ഇരട്ട സെല്‍ഫി ക്യാമറയാണ് മറ്റൊരു സവിശേഷത.8ജിബി+128 ജിബി മോഡലിന് 14,999 രൂപയാണ് വില. ഈ സ്റ്റോറേജ് വകഭേദത്തില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുക. പരിമിത ദിവസത്തേക്കുള്ള തുടക്ക വിലയാണ് ഇതെന്നും ശേഷം വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സില്‍വര്‍ ഡയമണ്ട്, ബ്ലാക്ക് ഡയമണ്ട് നിറങ്ങളില്‍ ലഭ്യമാണ്. ഡിസംബര്‍ ഒമ്ബത് മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴിയാണ് ഇന്ത്യയിലെ വില്‍പ്പന ആരംഭിക്കുക.പിന്‍വശത്ത് നാല് ക്യാമറകളാണുള്ളത്. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട്, രണ്ട് മെഗാപിക്‌സല്‍ ആണ് ശേഷമുള്ള ക്യാമറകളുടെ ശേഷി. 16, എട്ട് മെഗാപിക്‌സല്‍ ശേഷിയാണ് സെല്‍ഫി ക്യാമറകള്‍ക്കുള്ളത്. 4,500 എം എ എച്ച്‌ ആണ് ബാറ്ററി. 33 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.

You might also like
Leave A Reply

Your email address will not be published.