സംസ്ഥാനത്തെ കോളജുകളില്‍ ജനുവരി നാലു മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്നിക് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കാനായി ഒരുങ്ങുന്നത്. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും നാലിനുതന്നെ ക്ലാസ് തുടങ്ങും.കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകളുണ്ടാവുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസില്‍ അനുവദിക്കുക. ശനിയാഴ്ചകളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്.