കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരിപത്തിയേഴ് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്.കോവിഡിനെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധിയാണ് വിദേശ കയറ്റുമതിയില്‍ വന്‍ ഇടിവിന് കാരണമായത്. എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലാണ് കുറവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.6 ശതമാനത്തിന്റെ കുറവാണ് വിദേശ വ്യാപാരത്തില്‍ അനുഭവപ്പെട്ടത്. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കാലയളവിലാണ് വ്യാപാരത്തില്‍ ഇത്രയും കമ്മി നേരിട്ടത്. 934.5 ബില്യണ്‍ റിയാലാണ് ഇക്കാലയളവിലെ വിദേശ വ്യാപാരം മൂല്യം. മുന്‍ വര്‍ഷം ഇത് 1.29 ട്രില്യണ്‍ ആയിരുന്നിടത്താണ് 356.8 ബില്യണ്‍ന്റെ കുറവ് അനുഭപ്പെട്ടത്.