സൗദിയില്‍ ഈ ആഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ജിസാന്‍, അസീര്‍, അല്‍ബഹ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടെയുള്ള മഴ വര്‍ഷിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് മിറ്റിറോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. മക്ക പ്രവിശ്യയിലേക്കും ഈ അവസ്ഥ വ്യാപിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, ഹായില്‍ എന്നീ മേഖലകളില്‍ ചില ഭാഗങ്ങളില്‍ മഴ തുടരും. ഇത് അല്‍ ജൗഫിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ഇവിടെ മൂടല്‍മഞ്ഞും അനുഭവപ്പെടും.