റിയാദ്:
കോവിഡ് വ്യാപനമുണ്ടായശേഷം ഒമ്ബതു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വിവിധയിടങ്ങളിലായി കോവിഡ് ബാധിച്ച് 10 പേര് മരിച്ചു. 234 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 357 പേര് കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,336 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,48,238 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5940 ആണ്. അസുഖബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4158 ആയി കുറഞ്ഞു. ഇതില്‍ 596 പേരാണ് ഗുരുതരനിലയിലുള്ളത്.ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 70, മക്ക 42, കിഴക്കന്‍ പ്രവിശ്യ 35, മദീന 27, ഖസീം 17, അസീര്‍ എട്ട്, നജ്റാന് എട്ട്, അല്‍ജൗഫ് ഏഴ്, തബൂക്ക് ആറ്, ജീസാന് അഞ്ച്, ഹാഇല്‍ മൂന്ന്, വടക്കന്‍ അതിര്‍ത്തി മേഖല മൂന്ന്, അല്‍ബാഹ മൂന്ന്.