ഹോളിവുഡ് ചിത്രം “എ കാള്‍ ടു സ്പൈ”

0

രാധിക ആപ്തെ ആദ്യമായി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് “എ കാള്‍ ടു സ്പൈ”. സാറാ മേഗന്‍ തോമസ് രചിച്ച്‌ ലിഡിയ ഡീന്‍ പില്‍ച്ചര്‍ സംവിധാനം ചെയ്തതുമായ ഈ ചിത്രം ഒരു അമേരിക്കന്‍ ചരിത്ര ചിത്രമാണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ചര്‍ച്ചിലിന്റെ സീക്രട്ട് ആര്‍മിയില്‍ ചാരന്മാരായി പ്രവര്‍ത്തിച്ച മൂന്ന് സ്ത്രീകളുടെ യഥാര്‍ത്ഥ കഥകളാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. വിര്‍ജീനിയ ഹാളായി സാറാ മേഗന്‍ തോമസ്, നൂര്‍ ഇനയാത്ത് ഖാന്‍ ആയി രാധിക ആപ്‌തെ, വെരാ അറ്റ്കിന്‍സായി സ്റ്റാന കാറ്റിക് എന്നിവരാണ് അഭിനയിക്കുന്നത്.ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ 2019 ജൂണ്‍ 21 ന് എഡിന്‍‌ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നു, 2020 ഒക്ടോബര്‍ 2 ന് അമേരിക്കയില്‍ തിയറ്ററുകളിലും വീഡിയോ ഓണ്‍ ഡിമാന്‍ഡിലും റിലീസ് ചെയ്തു. ചിത്രം ഉടന്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും.

You might also like
Leave A Reply

Your email address will not be published.