ഇതിെന്റ ഭാഗമായി നിരവധി പരിപാടികളാണ് ഇരുരാജ്യങ്ങളിലുമായി നടക്കുന്നത്. വര്‍ഷാചരണ തുടക്കമായി വാഷിങ്ടണ്‍ സ്പിരിറ്റ് വിമന്‍സ് സോക്കര്‍ ടീം ഖത്തര്‍ വിമന്‍സ് നാഷനല്‍ സോക്കര്‍ ടീമുമായി ഖത്തറില്‍ സൗഹൃദമത്സരം നടത്തി. സാംസ്കാരിക വര്‍ഷം 2021ന് മുന്നോടിയായി അമേരിക്കയിലെ മുന്‍നിര വനിത ഫുട്ബാള്‍ താരങ്ങള്‍ ഖത്തര്‍ ഫൗണ്ടേഷന് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള വിദ്യാര്‍ഥികള്‍ക്കും യുവ വനിത ഫുട്ബാള്‍ താരങ്ങള്‍ക്കും തങ്ങളുടെ മേഖലകളില്‍ കൂടുതല്‍ പ്രചോദനം നല്‍കാനും താരങ്ങള്‍ക്കായി.വാഷിങ്ടണ്‍ സ്പിരിറ്റ് ക്ലബില്‍ നിന്നുള്ള വനിതാ താരങ്ങളാണ് കഴിഞ്ഞയാഴ്ച ഖത്തറിെന്റ അമേരിക്കന്‍ എംബസിയുടെയും ഖത്തര്‍ മ്യൂസിയത്തിെന്റയും അമേരിക്കയിലെ ഖത്തര്‍ എംബസിയുടെയും ആഭിമുഖ്യത്തില്‍ ദോഹയില്‍ വിമാനമിറങ്ങിയത്. ഒരാഴ്ച നീണ്ടുനിന്ന സാംസ്കാരിക പരിപാടികളിലും കായിക േപ്രാഗ്രാമുകളിലും താരങ്ങള്‍ പങ്കെടുത്തു. ഖത്തര്‍ മ്യൂസിയംസിെന്റ സാംസ്കാരിക കൈമാറ്റ പരിപാടിയുടെ പുതിയ പതിപ്പാണ് 2021 അമേരിക്കന്‍-ഖത്തര്‍ സാംസ്കാരിക വര്‍ഷം. ഖത്തര്‍ ഫൗണ്ടേഷനിലെത്തിയ താരങ്ങള്‍ ക്യു. എഫ് പ്രീ യൂനിവേഴ്സിറ്റി എജുക്കേഷന്‍ സ്കൂളുകളിലൊന്നായ ഖത്തര്‍ അക്കാദമി വിദ്യാര്‍ഥികളുമായി സംവദിക്കുകയും ഓക്സിജന്‍ പാര്‍ക്കില്‍ ക്യു.എഫ് ഗേള്‍സ് ഫുട്ബാള്‍ ടീമുമായി കൂടിക്കാഴ്ച നടത്തുകയും പരിശീലനം നല്‍കുകയും ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന് അതിെന്റ പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് തന്നെ മികച്ചു നില്‍ക്കുന്നതായും ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യൂനിവേഴ്സിറ്റികള്‍ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സാഹചര്യം സംസ്കാരങ്ങള്‍ക്കിടയില്‍ കൈമാറ്റത്തിന് കൂടുതല്‍ സഹായമാകുന്നുവെന്നും വാഷിങ്ടണ്‍ സ്പിരിറ്റ് ഗോള്‍കീപ്പര്‍ ഒാബ്ര ബ്ലെഡ്സോ പറഞ്ഞു.ഖത്തര്‍ ഫൗണ്ടേഷന് കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രസിഡന്റ് മഷാഇല് ഹസന് അല്‍ നഈമി, ഖത്തര്‍ ഫൗണ്ടേഷന് കമ്യൂണിറ്റി എന്‍ഗേജ്മെന്റ് ഡയറക്ടര്‍ അമി ജോണ്സണ് തുടങ്ങിയവര്‍ അമേരിക്കന്‍ വനിത ഫുട്ബാള്‍ താരങ്ങളെ അനുഗമിച്ചു. ഖത്തര്‍ നാഷനല്‍ ലൈബ്രറി, ഖത്തര്‍ ഫൗണ്ടേഷന് എക്വിന്‍, അല്‍ ശഖബ് ഇക്വസ്ട്രിയന്‍ സെന്റര്‍ എന്നിവയും താരങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞവര്‍ഷം ഇന്ത്യ ഖത്തര്‍ സാംസ്കാരിക വര്‍ഷമായാണ് ആഘോഷിച്ചത്.