അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനേയും വൈസ് പ്രസിഡന്റായി കമലാ ഹാരിസിനേയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇലക്‌ട്രല്‍ വോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി ആധികാരികമായി ഫലം പ്രഖ്യാപനവും നടന്നുകഴിഞ്ഞ ശേഷമുള്ള നടപടിയാണ് ഇന്ന് നടക്കുന്നത്. ക്രിസ്മസ് പുതുവത്സര ഒഴിവുകള്‍ക്ക് ശേഷമാണ് ഭരണതല നടപടികള്‍ ആരംഭിച്ചത്.ഫലങ്ങള്‍ക്കെതിരെ ട്രംപ് നല്‍കിയ ഹര്‍ജികളെ സുപ്രീംകോടതിയും തള്ളിയശേഷമാണ് പ്രഖ്യാപനം നടക്കാന്‍ പോകുന്നത്. ജനുവരി 20നാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യ പ്രതിജ്ഞ ചെയ്യുക. ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാവരും പ്രത്യേക ക്ഷണിതാക്കളാണ്. ജോര്‍ജ്ജ്. ഡബ്ല്യൂ. ബുഷും ബരാക് ഒബാമയും എത്തുമെങ്കിലും മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും ഭാര്യ റോസ്ലിന്‍ കാര്‍ട്ടറും എത്തില്ലെന്നാണറിവ്. ശാരിരിക പ്രശ്നങ്ങളുള്ളതിനാലും കൊറോണ പ്രതിരോധത്തിനാല്‍ യാത്ര ഒഴിവാക്കിയതുമാണ് കാരണമായി പറയുന്നത്.