കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 202 പേര് രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി. മരണസംഖ്യ 1,51,529 ആയി ഉയര്‍ന്നു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 2,14,507 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,29,111 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,817 പേര് കോവിഡ് മുക്തരായി.ജനുവരി 12 വരെ രാജ്യത്ത് 18,34,89,114 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് . ചൊവ്വാഴ്ച മാത്രം 8,36,227 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.