ഹൈറേഞ്ചിനെ ഉള്‍പ്പെടുത്തി ഒരു പുതിയ ജില്ല വേണമെന്ന ആവശ്യം 1960 മുതല്‍ ഉയര്‍ന്നിരുന്നു. അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതിനാല്‍ ജില്ലയുടെ രൂപവത്കരണം നീണ്ടു.ഒരുവിഭാഗം തൊടുപുഴ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല വേണമെന്നും മറുവിഭാഗം ഹൈറേഞ്ച് പ്രദേശം മാത്രം ഉള്‍പ്പെടുത്തി മലനാടു ജില്ല വേണമെന്നും വാദിച്ചു. ജില്ല മാത്രം യാഥാര്‍ഥ്യമായില്ല. അക്കാലത്ത് റവന്യൂ സെക്രട്ടറിയായിരുന്ന എം.കെ.കെ. നമ്ബ്യാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.ഇത് അംഗീകരിച്ച് ജില്ല രൂപവത്കരിക്കാന്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിച്ചു. ആസ്ഥാനം ഇടുക്കിതന്നെ എന്നും ഉറപ്പിച്ചു. പെെട്ടന്ന് കലക്ടറേറ്റിന് വേണ്ട സൗകര്യമൊരുക്കാന്‍ ഇടുക്കിയില്‍ കഴിയില്ല. തല്ക്കാലം ആസ്ഥാനം കോട്ടയത്താകാം എന്ന് തീരുമാനിച്ചു. ഈ നിര്‍ദേശംെവച്ചത് അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്മാന് രാമചന്ദ്രനായിരുന്നു.ജില്ല രൂപവത്കരിച്ചുള്ള ഉത്തരവ് 1972 ജനുവരി 25ന് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചു. പുതിയ ജില്ല പിറ്റേ ദിവസം റിപ്ലബ്ലിക് ദിനത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു. 24 മണിക്കൂറിനകം വേണ്ടത് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും പിന്നാലെയെത്തി.പുതിയ ജില്ലയുടെ കലക്ടറായി ഇടുക്കി പദ്ധതിയുടെ കോഓഡിനേറ്ററായ ബാബു പോളിനെയും ഡി.എസ്.പിയായി പദ്ധതിയുടെ ചീഫ് സെക്യൂരിറ്റി ഓഫിസറായിരുന്ന ഉമ്മനെയും നിയമിച്ച് ഉത്തരവും രാവിലെ എത്തി. തലേദിവസം രാവിലെ മൂലമറ്റത്തായിരുന്ന ബാബു പോളിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് വേണ്ട നിര്‍ദേശം നല്കി.സന്ധ്യയോടെ തന്നെ ബാബുപോള്‍ കോട്ടയത്തെത്തി കലക്ടറായിരുന്ന രഘുനാഥനെ കണ്ടു. രണ്ടുപേരുംകൂടി രാത്രി തന്നെ ഓടിനടന്ന് ചില കെട്ടിടങ്ങള്‍ നോക്കി. ഒടുവില്‍ യൂനിയന്‍ ക്ലബിനടുത്തുള്ള ഒരു കെട്ടിടം തെരഞ്ഞെടുത്തു. പെെട്ടന്നുതന്നെ ഉള്ള സൗകര്യം തട്ടിക്കൂട്ടി പിറ്റേദിവസം റിപ്പബ്ലിക് ദിനത്തില്‍ വൈകീട്ട് നാലിന് കൊട്ടും കുരവയും ആര്‍പ്പുവിളികളുമില്ലാതെ ആ കെട്ടിടത്തിെന്റ മുകളില്‍ ബാബുപോള്‍ ദേശീയപതാക ഉയര്‍ത്തി.ജില്ലയുടെ പ്രഥമ കലക്ടറായി ബാബുപോള്‍ രേഖകളില്‍ ഒപ്പുെവച്ചു. കോട്ടയം ജില്ല ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാലഗംഗാധരന്‍ നായരും കോട്ടയം കലക്ടറായിരുന്ന രഘുനാഥനും ഈ ചരിത്ര സംഭവത്തിന് സാക്ഷ്യംവഹിക്കാനുണ്ടായിരുന്നു.സ്റ്റാഫില്ല, ഫര്‍ണിച്ചറില്ല, കാലഹരണപ്പെട്ട ഒരു പഴയ ജീപ്പാണ് ആകെ കിട്ടിയത്. ജേക്കബ് എന്നൊരു ഡ്രൈവറും വാടകക്കെടുത്ത മേശയും കസേരയുമായി 1972 ജനുവരി 26ന് അങ്ങനെ ഇടുക്കി കലക്ടറേറ്റ് പ്രവര്‍ത്തനം തുടങ്ങി.ബാബു പോളിെന്റ കീഴില്‍ ഒരു െഡപ്യൂട്ടി കലക്ടറെക്കൂടി നിയമിച്ചു. പി.സി. മാത്തുണ്ണി. നാലാളുകളുടെ ജോലിവരെ ഇദ്ദേഹം ഒറ്റക്ക് ചെയ്യും. ഒരാഴ്ചക്കുള്ളില്‍ ഒരു ഡസനോളം ഗുമസ്തന്മാരേക്കൂടി നിയമിച്ചു.കലക്ടറുടെ ആദ്യത്തെ പൊതുചടങ്ങ് പെരുവന്താനം പഞ്ചായത്തിലെ മുറിഞ്ഞപുഴ സ്കൂളിെന്റ ഉദ്ഘാടനമായിരുന്നു.