ഇ​ന്ത്യ​യു​ടെ ‘കോ​വി​ഷീ​ല്‍​ഡ്’​ വാ​ക്​​സി​ന്‍ ബ​ഹ്​​റൈ​നി​ല്‍

0

ഓ​ക്​​സ്​​ഫോ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ ആ​സ​്​​ട്ര സെ​നി​ക വി​ക​സി​പ്പി​ച്ച കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​നാ​ണ്​ ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ എ​ത്തി​യ​ത്.ബ​ഹ്​​റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ സെന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി​യു​ഷ്​ ശ്രീ​വാ​സ്​​ത​വ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ സ​ഈ​ദ്​ അ​സ്സാ​ലി​ഹി​ന്​ വാ​ക്​​സി​ന്‍ കൈ​മാ​റി.ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ആ​ദ്യ​ഘ​ട്ട വാ​ക്​​സി​നാ​ണി​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. നേ​ര​ത്തെ നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി വാ​ക്​​സി​ന്​ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.കോ​വി​ഡ്​ 19 ആ​ഗോ​ള​വ്യാ​പ​ക​മാ​യി കെ​ടു​തി​ക​ള്‍ സൃ​ഷ്​​ടി​ക്കു​േ​മ്ബാ​ള്‍ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​‍െന്‍റ ഭാ​ഗ​മാ​യി ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ സ​ഹാ​യ​ത്തെ ആ​രോ​ഗ്യ മ​ന്ത്രി പ്ര​കീ​ര്‍​ത്തി​ച്ചു.വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ സ​ഹ​ക​ര​ണം അ​വ​ര്‍ അ​നു​സ്​​മ​രി​ച്ചു. ബ​ഹ്​​റൈ​നു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​‍െന്‍റ വ്യാ​പ്​​തി എ​ടു​ത്തു​പ​റ​ഞ്ഞ അം​ബാ​സ​ഡ​ര്‍ പി​യു​ഷ്​ ശ്രീ​വാ​സ്​​ത​വ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ്​ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.ദേ​ശീ​യ വാ​ക്​​സി​ന്‍ കാ​മ്ബ​യി​നി​ലൂ​ടെ രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും താ​മ​സ​ക്കാ​ര്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കു​ക​യാ​ണ്​ ല​ക്ഷ്യം. ഇ​തി​നാ​യി നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ക​ഠി​ന പ്ര​യ​ത്​​നം ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You might also like

Leave A Reply

Your email address will not be published.