സെന്‍സെക്സ് (Sensex) 40 പോയിന്റ് നേട്ടത്തില്‍ 49,438 പോയിന്റിലും നിഫ്റ്റി 12 പോയിന്റ് ഉയര്‍ന്ന് 14,533 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 345 ഓഹരികള്‍ നഷ്ടത്തിലും 846 ഓഹരികള്‍ നേട്ടത്തിലുമാണ്. 63 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, റെഡീസ് ലാബ്, ടിസിഎസ്, ടൈറ്റാന്‍, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ (Share) നേട്ടത്തിലാണ്.ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി എഎംസി, ഹാവെല്‍സ് ഇന്ത്യ തുടങ്ങിയ കമ്ബനികള്‍ ഇന്ന് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടും.