140 അംഗ നിയമസഭയില്‍ 85 സീറ്റും ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം. 2016ല്‍ 91സീറ്റിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്.ഇടതുപക്ഷത്തിന് 41.6 ശതമാനം വോട്ട് ലഭിക്കുമ്ബോള്‍ ഐക്യജനാധിപത്യ മുന്നണിക്ക് 34.6ഉം ബി.ജെ.പിക്ക് 15.3ഉം ശതമാനം വോട്ട് ലഭിക്കും. ഉമ്മന്‍ചാണ്ടിയേക്കാള്‍(22 ശതമാനം) ഇരട്ടി ജനസമ്മതനായ നേതാവാണ് പിണറായി വിജയന്‍(47 ശതമാനം) എന്നും സര്‍വേഫലം തെളിയിക്കുന്നു.എബിപി നെറ്റ്‌വര്‍ക്കും സി-വോട്ടറും ചേര്‍ന്നാണ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ബംഗാളില്‍ തൃണമൂലിനും തമിഴ്നാട്ടില്‍ യു.പി.എ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എന്‍.ഡി.എക്കുമാണ് മേല്‍ക്കൈ. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലായി 12 ആഴ്ചകളിലായായിരുന്നു സര്‍വേ.കേരളത്തില്‍ 6000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. എല്‍ഡിഎഫിന് 41.6% വോട്ട്, 81 -89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49 – 57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 0-2 സീറ്റ്; മറ്റുള്ളവര്‍ക്ക് 8.5% വോട്ട്, 0-2 സീറ്റ്. മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോജിച്ചത് യോജിച്ചത് പിണറായി വിജയനെന്ന് 46.7% പേര്‍, ഉമ്മന്‍ ചാണ്ടിയെന്ന് 22.3%, മൂന്നാം സ്ഥാനം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചക്കാണ് (6.3%).ബംഗാളില്‍ തൃണമൂലിന് 43% വോട്ട്, 154-163 സീറ്റ്; ബിജെപി – 37.5% വോട്ട്, 98-106 സീറ്റ്; കോണ്‍ഗ്രസ്-ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26-34 സീറ്റ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്‍ജിക്ക് 49%, ദിലീപ് ഘോഷ് – 19%, സൗരവ് ഗാംഗുലിക്ക് 13% എന്നിങ്ങനെയാണ് പിന്തുണ.തമിഴ്നാട്ടില്‍ യുപിഎ – 41.1% വോട്ട്, 158 – 166 സീറ്റ്; എന്‍ഡിഎ – 28.7% വോട്ട്, 60-68 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എം.കെ.സ്റ്റാലിനെ പിന്തുണച്ചത് 36.4% പേര്‍. ഇ.കെ. പളനിസ്വാമിയെ പിന്തുണച്ചത് 25.5% പേര്‍.