ലഡാക്കില്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകയുമായി കൊടുംതണുപ്പിനെ പോലും വകവയ്ക്കാതെ ഐടിബിപി ഉദ്യോഗസ്ഥര്‍ മാര്‍ച്ച് നടത്തി.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്നലെ 17 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളിലായി പൊലീസ് സേവന മെഡലുകള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.അസിസ്റ്റന്റ് കമാന്‍ഡന്റ് അനുരാഗ് കുമാര്‍ സിംഗ്, ഡെപ്യൂട്ടി കമാന്‍ഡന്റ് രാജേഷ് കുമാര്‍ ലുത്ര എന്നിവര്‍ക്ക് ധീരതയ്ക്കുള്ള പൊലീസ് മെഡലും, മൂന്ന് പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും, 12 മെറിറ്റോറിയസ് സേവനത്തിന് പോലീസ് മെഡലുകളും നല്‍കിയിരുന്നു.
Related Posts