സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. എറണാകുളത്ത് 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളും മറ്റുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളും വീതമായിരിക്കും ഉണ്ടായിരിക്കുക.വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ടൂ വേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. രാവിലെ 10.30 ഓടെയാണ് വാക്‌സിനേഷന്‍ ആരംഭിക്കുക.എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. വാക്‌സിന്‍ വിതരണ നടപടികള്‍ അദ്ദേഹം വിലയിരുത്തും. വാക്‌സിന്‍ സ്വീകരിച്ച ശേഷം 30 മിനിട്ട് നേരം നിരീക്ഷണത്തിലിരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കാനാണിത്.ഓരോ വ്യക്തിയ്ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് കുത്തിവെയ്ക്കുക. രണ്ടു ഡോസുകളാണ് ഒരോ വ്യക്തിയും സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കണം അടുത്ത ഡോസ് കുത്തിവെയ്‌പ്പെടുക്കേണ്ടത്.