കൊവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

0

വാക്സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ല.വാക്സിന്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്ണില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വാക്സിന്‍ ഉപയോഗത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ ക്രമത്തിലാണ് വിതരണമുണ്ടാകുക. ഇതിന് ആവശ്യമായ തയാറെടുപ്പുകള്‍ സജ്ജമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൂടുതല്‍ അളവില്‍ വാക്സിന്‍ ലഭിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വാക്സിന്‍ ലഭിച്ചാല്‍ കേരളത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

You might also like
Leave A Reply

Your email address will not be published.