കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്ഥാനത്തും വാക്സിന്‍ വിതരണമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് പഠനവിധേയമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ള 12,100പേരില്‍ ആന്‍റിബോഡി പരിശോധന നടത്തും. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്‍റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങള്‍ തീരുമാനിക്കുന്നതിനുമാണ് പഠനം. എത്രപേര്‍ക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്ന് കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.വാക്സിന്‍ ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതായി ഔദ്യോഗിക അറിയിപ്പ് ലഭിക്കണം. കൂടാതെ വാക്സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വേണം. ശേഷമാകും വിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കുകയെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.