ഖത്തറിലെ അമ്യൂസ്മെന്റ് സെന്ററുകളിലും പാര്‍ക്കുകളിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി വാണിജ്യ മന്ത്രാലയം

0

കൊവിഡ് നിയന്ത്രണം നീക്കുന്നതിന്റെ നാലാം ഘട്ടമാണ് ഇത്. ജനുവരി മൂന്ന് മുതലായിരിക്കും പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.വിനോദ പരിപാടികള്‍ മൂന്ന് ഘട്ടങ്ങളിലായാണ് പുനരാരംഭിക്കുകയെന്ന് മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനത്തില്‍ പറയുന്നു. ആദ്യഘട്ടമായ ജനുവരി മൂന്ന് മുതല്‍ ഔട്ട്ഡോര്‍ കളിസ്ഥലങ്ങള്‍, കുട്ടികളുടെ ഔട്ട്ഡോര്‍ ഗെയിമുകള്‍, ബില്യാര്‍ഡ്സ്, ബൗളിങ് എന്നിവ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ ജനുവരി 11 മുതല്‍ ഇലക്‌ട്രോണിക് ഗെയിമുകളും ട്രംപോലിനുകളും ആരംഭിക്കും. ജനുവരി 24 മുതല്‍ ബൗണ്‍സറുകള്‍, ഇന്‍ഫ്ളേറ്റബിള്‍ ഗെയിമുകള്‍, ബോള്‍ പിറ്റുകള്‍ എന്നിവയാരിക്കും മൂന്നാംഘട്ടത്തില്‍ ആരംഭിക്കുക.അമ്യൂസ്മെന്റ് സെന്ററുകളിലും പാര്‍ക്കുകളിലും വിനോദ പരിപാടികള്‍ 50 ശതമാനം ശേഷിയില്‍ ആരംഭിക്കാനാണ് തീരുമാനം. വിവിധ മന്ത്രാലയങ്ങള്‍ നിര്‍ദേശിച്ച കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് പരിശോധിച്ചാണ് സന്ദര്‍ശകരെ പാര്‍ക്കുകളിലും മറ്റും പ്രവേശിപ്പിക്കുക. കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് പ്രവേശനാനുമതി ഇല്ല. റിക്രിയേഷന്‍ സെന്ററിനകത്ത് 10 വയസ്സിന് മുകളിലുള്ള എല്ലാവരും മാസ്‌ക്ക് ധരിച്ചിരിക്കണം.പ്രവേശന കവാടത്തില്‍ സന്ദര്‍ശകരുടെ ശരീര താപനില പരിശോധിക്കുന്നതായിരിക്കും. 39 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ശരീര താപനില ഉള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. വിനോദ പരിപാടികള്‍ നല്‍കുന്ന കമ്ബനികള്‍ അധികൃതര്‍ നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു

You might also like
Leave A Reply

Your email address will not be published.