ഖത്തറിനെതിരായ ഉപരോധം തീര്‍ന്നതോടെ ജനുവരി അവസാനത്തോടെതന്നെ രാജ്യത്തുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകുമെന്ന് പ്രതീക്ഷ
ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഖത്തറിലുള്ള സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ ഹജ്ജ് -ഉംറ തീര്‍ഥാടനത്തിന് പലവിധ തടസ്സങ്ങളുമുണ്ടായിരുന്നു. മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറിനും സൗദിക്കുമിടയിലുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നതോടെ തീര്ഥാടനയാത്രകള്ക്കുള്ള ബുദ്ധിമുട്ടുകൂടിയാണ് ഒഴിവാകുന്നത്.ഖത്തറിെന്റ ഏക കര അതിര്‍ത്തിയായ അബൂസംറ തുറന്ന് കഴിഞ്ഞ ദിവസം മുതല്‍ സൗദിയിലേക്ക് വാഹനങ്ങള്‍ പോകാന്‍ തുടങ്ങിയിരുന്നു. ജനുവരി അവസാനത്തോടെത്തന്നെ ഖത്തറിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു. ജനുവരി അഞ്ചിന് അതിര്‍ത്തികള്‍ ഔദ്യോഗികമായി തുറന്നതോടെ വിവിധ ഉംറ പാക്കേജുകള്‍ തയാറാക്കുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന ടൂര്‍ ഓപറേറ്റര്‍മാര്‍.ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യത്തിലോ ഖത്തറിലുള്ള വിശ്വാസികള്‍ക്ക് ഉംറ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ തീര്‍ഥാടന ടൂര്‍ ഓപറേറ്റിങ് സ്ഥാപനാധികൃതര്‍ പറഞ്ഞു. നിരവധി പേരാണ് ഉംറ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി ഇത്തരം സ്ഥാപനങ്ങളിലേക്ക് വിളിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഉംറ നിര്‍വഹിക്കാനായി കാത്തിരിക്കുന്നത് നിരവധിപേരാണ്. വിസ, വിമാന ടിക്കറ്റ്, മൂന്നോ നാലോ ദിവസത്തെ താമസം, മറ്റു സര്‍വിസുകള്‍ എന്നിവക്കായി 4000 റിയാല്‍ മുതലാണ് പാക്കേജുകള്‍ തയാറാകുന്നത്.ജിദ്ദയിലേക്കുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നതോടെ വിസ സേവനങ്ങളും പുനരാരംഭിക്കും. നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഏജന്‍സികള്‍ പറയുന്നു. അതേസമയം, കോവിഡ് -19 കാരണം നിര്‍ത്തിവെച്ച ഉംറ സര്‍വിസുകള്‍ പുനരാരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം തീര്‍ഥാടകര്‍ സൗദിയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ നാലിനാണ് ഉംറ തീര്‍ഥാടനം സൗദി അറേബ്യ പുനരാരംഭിച്ചത്. പ്രതിദിനം 6000 ഉംറ തീര്‍ഥാടകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കിയിരുന്നത്. ഒക്ടോബര്‍ 18 മുതല്‍ പ്രതിദിനം 15,000 പേര്‍ക്കാണ് അനുമതി നല്‍കുന്നത്.പൂര്‍ണ ശേഷിയില്‍ തീര്‍ഥാടനം അനുവദിക്കുകയാണെങ്കില്‍ പ്രതിദിനം 20,000 മുതല്‍ 60,000 തീര്‍ഥാടകര്‍ക്ക് വരെ ഉംറ നിര്‍വഹിക്കാം. ഉപരോധത്തിന് മുമ്ബ് കര അതിര്‍ത്തിയായ അബൂസംറ വഴിയാണ് സൗദിയില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും മിക്ക സാധനങ്ങളും ഖത്തറില്‍ എത്തിയിരുന്നത്. എന്നാല്‍, ഉപരോധത്തിന് തൊട്ടുടനെ ഈ അതിര്‍ത്തി അടക്കപ്പെടുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവല്‍സ്, വിവിധ സംരംഭങ്ങള്‍ തുടങ്ങിയവയിലൊക്കെ ഗുരുതരമായ പ്രതിസന്ധി ഉണ്ടാവുകയും െചയ്തു.വലിയ മുതല്മുടക്കില്ലാതെത്തെന്ന ഖത്തറില്‍ നിന്നുള്ള മലയാളികളടക്കമുള്ളവര്‍ക്ക് റോഡുമാര്‍ഗം തന്നെ ഹജ്ജിനും ഉംറക്കും പോകാമായിരുന്നു. കര അടച്ചതോടെ ഈ സൗകര്യങ്ങളൊക്കെ നിലച്ചു. ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സ് ഥാപനങ്ങള്‍ക്കും നിലനില്പില്ലാതായി. ഹജ്ജ് -ഉംറ സീസണിലായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ്. പിടിച്ചുനില്ക്കാന് കഴിയാത്ത ചെറുകിട ട്രാവല്സുകളൊക്കെ പൂട്ടിപ്പോയി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും യാത്രകളൊരുക്കിയ വന്‍കിടക്കാര്‍ മാത്രമാണ് പിടിച്ചുനിന്നത്.വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കരമാര്‍ഗം സൗദിയിേലക്കും ഖത്തറിലേക്കും നിരവധി പേരാണ് എത്തിയിരുന്നത്. വ്യാഴാഴ് ചകളില്‍ ഇത്തരക്കാരെക്കൊണ്ട് ഖത്തറിലെ േഹാട്ടലുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍, അതിര്‍ത്തി പൂട്ടിയത് ഹോട്ടല്‍ വ്യവസായത്തിനും വന്‍ തിരിച്ചടിയായി. ഉപരോധം തീര്‍ന്നതോടെ സാമ്ബത്തിക സാമൂഹിക മേഖലയിലടക്കം പുത്തനുണര്‍വിലേക്ക് നീങ്ങുകയാണ്.