ബെയ്ജിങ്: അടുത്തിടെ കോവിഡ് പിടിമുറുക്കിയ വടക്കന്‍ മേഖലയിലെ ഹെബി പട്ടണത്തിലാണ് സംഭവം. ഇതോടെ, രണ്ടു കോടി ജനസംഖ്യയുള്ള മേഖല വീണ്ടും ലോക്ഡൗണിലായി.10 മാസങ്ങള്‍ക്കിടെ ആദ്യമായി ചൈനയുടെ വിവിധ മേഖലകളില്‍ കോവിഡ് പിടിമുറുക്കുകയാണ്. സംഭവം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ അടുത്ത ദിവസം ചൈനയിലെത്തും.തുടക്കം പിഴച്ചെങ്കിലും പിന്നീട് ശക്തമായ നടപടികള്‍ വഴി രോഗത്തെ വരുതിയില്‍ നിര്‍ത്തിയ ചൈനയില്‍ വ്യാഴാഴ്ച പുതുതായി റിപ്പോര്‍ട്ട് 138 കേസുകള്‍ മാത്രമാണ്. അതും കഴിഞ്ഞ മാര്‍ച്ച് മാസത്തിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്ക്.തലസ്ഥാന നഗരമായ ബെയ്ജിങ്ങിനോട് ചേര്‍ന്നുനില്‍ക്കുന്ന ഹെബിയിലെ പുതിയ രോഗവ്യാപനം കൂടുതല്‍ ഇടങ്ങളെ മുനയിലാക്കിയിട്ടുണ്ട്. രോഗസാധ്യത കണക്കിലെടുത്ത് സ്കൂളുകള്‍, കടകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിച്ചതിന് പുറമെ പുതിയ ഫീല്‍ഡ് ആശുപത്രികളും സ്ഥാപിക്കുന്നുണ്ട്.രാജ്യം മുഴുക്കെ 885 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.ചൈനയില്‍ 82,324 പേര്‍ മൊത്തം രോഗികളായപ്പോള്‍ മരണം 4,635 ആയിരുന്നു.