തനിക്ക് ചുറ്റിനുമുള്ളവരുടെ അനുഭവമാണ് ഈ സിനിമയിലൂടെ പറഞ്ഞതെന്ന് സംവിധായകന്‍ ജിയോ ബേബി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്ന് സംവിധായകന്‍ പറയുന്നു. വിവാഹജീവിതത്തില്‍ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ഈ ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.’വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹം നഷ്ടപ്പെടുത്തുന്നത് രണ്ട് പേരുടെ സ്വാതന്ത്ര്യമാണ്. ഒരു പരിധി വരെ ആണുങ്ങളുടെയും ഒരുപാട് അളവില്‍ പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യമാണ് അതുകൊണ്ട് നഷ്ടമാകുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവേഴ്‌സെങ്കിലും കൂടുതല്‍ നടക്കണേ എന്നാണ്. എന്നാല്‍ എനിക്ക് അത്രയും സന്തോഷം ഉണ്ടാകും.’- ജിയോ പറയുന്നു.’എന്താണ് വിവാഹം? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്‍മാറേണ്ടതാണ്.’