ജി.സി.സിയിലെ പ്രമുഖ റീടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ 68ാമത് ശാഖ ജഹ്റയില്‍ തുറന്നു
ജഹ്റ ബ്ലോക്ക് നാലില്‍ ഹയവീന് മാളില്‍ ഒറ്റനിലയില്‍ 2000 ചതുരശ്ര മീറ്ററിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ച രാവിലെ 11 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.സ്റ്റോര്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും ഗ്രാന്‍ഡ് ഹൈപ്പര്‍ സ്വീകരിച്ചിട്ടുണ്ട്. ഗ്രാന്ഡിെന്റ കുവൈത്തിലെ 22ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.ജഹ്റയിലും പ്രവര്‍ത്തനം ആരംഭിച്ചതോടെ കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ശാഖകള്‍ നിലവില്‍വന്നു. ശൈഖ് ദാവൂദ് സല്മാന് അസ്സബാഹ് ഉദ്ഘാടനം നിര്‍വഹിച്ചു.ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് മുഖ്യ രക്ഷാധികാരി ജാസിം മുഹമ്മദ് അല്‍ ഷറ, ക്യാപ്റ്റന്‍ സാദ് മുഹമ്മദ് ഹമദ, റീജനല്‍ ഡയറക്ടര്‍ അയ്യൂബ് കചേരി, ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഫത്താഹ്, തഹ്സീര്‍ അലി, സി.ഇ.ഒ മുഹമ്മദ് സുനീര്‍, സി.ഒ.ഒ റാഹില്‍ ബാസ്സിം, അസ്ലം ചേലാട്ട്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ സാനിന് വസിം, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്ബന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇടനിലക്കാരില്ലാതെ ഉല്പാദന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവില്‍ നല്കാന് കഴിയുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.ഇടനിലക്കാര്‍ക്ക് നല്‍കേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാന്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.