കള്ള പ്രചാരണങ്ങള്‍ ആവോളം പൊലിപ്പിച്ചിട്ടും പ്രസിഡന്റ് പദവി ഡെമോക്രാറ്റ് പ്രതിനിധി ജോ ബൈഡന് അടിയറവ് പറയേണ്ടിവന്ന ഡോണള്‍ഡ് ട്രംപിന് മുന്നിലെ കച്ചിത്തുരുമ്ബായ യു.എസ് സെനറ്റിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ അവസാന പോരാട്ടം ഇന്ന്. ജോര്‍ജിയ സംസ്ഥാനത്തെ സെനറ്റ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടക്കുന്നത്. ജനം പോളിങ് ബൂത്തുകളിലേക്ക് നീങ്ങാനിരിക്കെ റിപ്പബ്ലിക്കന്‍, ഡേമോക്രാറ്റ് നേതാക്കളായ ട്രംപും ബൈഡനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവസാനദിനവും നടത്തിയ തിരക്കിട്ട ശ്രമങ്ങള്‍ എത്രകണ്ട് വിജയം കാണുമെന്ന് വൈകാതെ അറിയാം. അവസാന ലാപ്പില്‍ ജയമുറപ്പിക്കാന്‍ ട്രംപ് നടത്തിയ നിയമവിരുദ്ധ ഇടപെടലുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.അരക്കോടിയിലേറെ വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 30 ലക്ഷം പേര് ഇതിനകം വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്. അവശേഷിച്ചവര്‍ക്കാണ് ഇനി വോട്ടവകാശം.ജോര്‍ജിയയിലെ സെനറ്റ് വോട്ടും പിടിച്ചാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലും വൈറ്റ്ഹൗസിലും ഡെമോക്രാറ്റുകളുടെ ആധിപത്യം സമ്ബൂര്‍ണമാകും. സംസ്ഥാനത്ത് രണ്ട് സെനറ്റ് അംഗങ്ങള്‍ റിപ്പബ്ലിക്കന്മാരാണ്- കെല്ലി ലോഫ്ളറും ഡേവിഡ് പെര്‍ഡ്യൂവും. ഇവര്‍ക്കെതിരെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളായി രംഗത്തുള്ള ജോണ്‍ ഓസോഫും റവ. റാഫേല്‍ വാര്നോക്കുമാണ്.സെനറ്റില്‍ മേല്‍ക്കൈ നഷ്ടപ്പെടുന്നത് പ്രസിഡന്റാകാനിരിക്കുന്ന ബൈഡന് കനത്ത തിരിച്ചടിയാകും. സെനറ്റ് വേണ്ടെന്നുവെച്ചാല്‍ മന്ത്രിസഭയിലേക്കും ജുഡീഷ്യറിയിലേക്കും മറ്റും ബൈഡെന്റ നോമിനികള്‍ക്ക് ജയം ഉറപ്പിക്കാനാകില്ല. 100 അംഗ സെനറ്റില്‍ നിലവില്‍ 52 അംഗങ്ങള്‍ റിപ്പബ്ലിക്കന്മാരും 48 പേര് ഡെമോക്രാറ്റുകളുമാണ്. രണ്ടു ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളും ജയിച്ചാല്‍ ഇരു കക്ഷികള്‍ക്കും തുല്യ പ്രാതിനിധ്യമാകും. അങ്ങനെ വന്നാല്‍ വൈസ് പ്രസിഡന്റായേക്കാവുന്ന കമല ഹാരിസിെന്റ കാസ്റ്റിങ് വോട്ട് കാര്യങ്ങള്‍ നിര്‍ണയിക്കും.പ്രസിഡന്റ് പദവി ഉറപ്പാക്കുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങളില്‍ നിലവില്‍ 306 പേര് ബൈഡനെയും 232 പേര് ട്രംപിനെയും പിന്തുണക്കുന്നവരാണ്. 70 ലക്ഷം വോട്ടാണ് മൊത്തമായി ബൈഡന് അധികം നേടിയത്.എല്ലാം ഡെമോക്രാറ്റുകള്‍ കൊതിക്കുംപോലെ സംഭവിച്ചാല്‍ ബറാക് ഒബാമ വാണ 2008നു ശേഷം ആദ്യമായാകും പ്രതിനിധി സഭയും സെനറ്റും വൈറ്റ്ഹൗസും ഒന്നിച്ച് ഡെമോക്രാറ്റ് നിയന്ത്രണത്തിലാകുക.