ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

0

ഇത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്കിന് നോട്ടീസ് അയച്ചു. കൂടാതെ മറ്റു ചൈനീസ് ആപ്പുകളുടെ വിലക്കും തുടരും. ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്ത ആപ്പുകളുടെ മറുപടി അവലോകനം ചെയ്തതിന് ശേഷമാണ് മറുപടി അയച്ചത്.2020 ജൂണില്‍ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറില്‍ 118 ആപ്പുകളും ആണ് സര്‍ക്കാര്‍ വിലക്കിയത്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക്, പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്. ജനപ്രിയ ആപ്പുകള്‍ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു.30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക്ക് നിരോധിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.